ഒളവണ്ണ സി.എച്ച്.സി യിൽ കിടത്തിച്ചികിൽസ ആരംഭിച്ചു
ഒളവണ്ണ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിൽസ ആരംഭിച്ചു. പി.ടി.എ റഹീം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് കിടത്തിച്ചികിൽസാ സൗകര്യം ആരംഭിച്ചത്. ആറ് സ്ഥിരം ഡോക്ടർമാരും രണ്ട് ഹൗസ് സർജൻമാരുമാണ് ഇവിടെ പരിശോധനക്കായി ഉണ്ടാവുക. എൻ.എച്ച്.എം സഹായത്തോടെ അഞ്ച് ജീവനക്കാരെയും പുതുതായി നിയമിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രധാന ആശുപത്രികൾ കോവിഡ് ചികിൽസാ കേന്ദ്രങ്ങളാക്കുന്നതിനാൽ പ്രാദേശിക സർക്കാർ ആശുപത്രികളിൽ സൗകര്യം വർദ്ധിപ്പിച്ച് സാധാരണക്കാർക്ക് മറ്റ് […]
