നഷ്ടം ഏറെ കുറെ നികത്തി; പെട്രോൾ , ഡീസൽ വില കുറക്കാൻ എണ്ണ കമ്പനികൾ
എണ്ണ കമ്പനികളുടെ നഷ്ടം ഏറെ കുറെ നികത്താൻ സാധിക്കുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാൻ സാധ്യത. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ […]