ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് വനം വകുപ്പ്
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡനും അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ബി. രാഹുലിനെതിരായ സാസ്‌പെൻഷൻ പിൻവലിച്ച് വനം വകുപ്പ്. സംഭവത്തിൽ രാഹുൽ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് എടുത്ത കേസിൽ കുറ്റപത്രം കുറ്റപത്രം പോലും ഇതുവരെ സമർപ്പിച്ചിട്ടില്ല. ആദിവാസി യുവാവ് സരുൺ സജിയെയാണ് കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് , കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലായിരുന്നു ബി രാഹുലിനെതിരെ നടപടി എടുത്തത്. സരുൺ സജിയുടെ പരാതിയിൽ ഉപ്പുതറ പോലീസ് എടുത്ത […]
