National News

വിദ്യാർത്ഥികളും ജീവനക്കാരും ഭയം മൂലം സ്കൂളിലേക്ക് വരുന്നില്ല; ഒഡിഷ ട്രെയിൻ അപകടത്തിൽ താത്കാലിക മോർച്ചറിയായി ഉപയോഗിച്ച സ്കൂൾ പൊളിക്കുന്നു

280 പേർ മരിക്കാനിടയായ ഒഡിഷ ട്രെയിൻ അപകടത്തിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി താത്കാലിക മോര്‍ച്ചറിയായി ഉപയോഗിച്ച സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം പൊളിക്കാനൊരുങ്ങി അധികൃതര്‍. വേനലവധി കഴിഞ്ഞ് സ്കൂൾ തുറന്നുവെങ്കിലും കുട്ടികളും ജീവനക്കാരും സ്കൂളിലേക്ക് പ്രവേശിക്കാൻ ഭയക്കുകയും രക്ഷിതാക്കളടക്കം ആശങ്ക അറിയിച്ചതോടെയാണ് സ്കൂള്‍ കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബാലസോര്‍ ജില്ലാ കളക്ടര്‍ ദത്താത്രേയ ഭാവുസാഹെബ് ഷിന്ദേ കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ നേരിട്ടുകണ്ട രക്ഷിതാക്കളും സ്‌കൂള്‍ ജീവനക്കാരും കെട്ടിടം പൊളിക്കണമെന്നും പുതിയത് നിര്‍മിക്കണമെന്നുമുള്ള […]

error: Protected Content !!