ഒഡിഷ ട്രെയിൻ അപകടം; തിരിച്ചറിയാതെ ഭൂരിപക്ഷം പേരുടെയും മൃതദേഹങ്ങൾ; ബന്ധുക്കളെ കണ്ടെത്താൻ ഓൺലൈൻ സൗകര്യമൊരുക്കി ഒഡിഷ സർക്കാർ
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ട ഭൂരിപക്ഷം പേരുടെയും മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല.അവകാശികളെ കാത്ത് നൂറ് കണക്കിന് മൃതദേഹങ്ങൾ വിവിധ മോര്‍ച്ചറികളില്‍ ഇപ്പോളുമുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്താൻ ഓണ്‍ലൈന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ (srcodisha.nic.in) പങ്കുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഒഡിഷ സര്‍ക്കാര്‍ ഒരുക്കിയ പോര്‍ട്ടലിലൂടെ ബന്ധുക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ പട്ടികയും ഒഡീഷ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടുണ്ട്. അതേ സമയം, 288 പേർ മരിച്ചെന്നത് സത്യമല്ലെന്നും ഇതുവരെ മരിച്ചത് […]
