ഇന്ത്യയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ സാധിക്കണം; ഒഡിഷയില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്നത് ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
കൊച്ചി:ഒഡിഷയില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടന്നത് ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ സഭ മാത്രമല്ല, ഭരണഘടന കൂടിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘മതവിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്.ഇന്ത്യയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ സാധിക്കണം. ആ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.ഭരിക്കുന്ന സര്‍ക്കാറിനാണ് അതിന്റെ ഉത്തരവാദിത്തം.കൃത്യമായ നടപടികള്‍ ഇല്ലാത്തത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നുതായും’ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ സഭയും എതിര്‍ക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം […]







