അഭിനയം നിർത്തുന്നു;ആത്മീയതയിലേക്ക് നടി നൂപുർ അലങ്കാർ,ഇനി ഹിമാലയത്തില്‍ സന്യാസം
അഭിനയം നിര്‍ത്തുകയാണെന്നും ബോളിവുഡ് ഇന്‍ഡസ്ട്രി വിടുകയാണെന്നും പ്രഖ്യാപനവുമായി നടി നൂപുർ അലങ്കാർ.ഭര്‍ത്താവ് അലങ്കാര്‍ ശ്രീവാസ്തവ തനിക്ക് വിവാഹത്തിന്റെ കെട്ടുപാടുകളില്‍ നിന്നും മോചനം അനുവദിച്ചെന്നും ഭൗതികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകുകയാണെന്നും നടി പറഞ്ഞു.. ഷൂട്ടിങ് ഉപേക്ഷിച്ച നടി ഇപ്പോൾ ഹിമാലയ യാത്രയിലാണ്. ‘‘ആത്മീയതയോട് എനിക്കെപ്പോഴും ഇഷ്ടമുണ്ടായിരുന്നു. ‘അധ്യാത്മകത’ പിന്തുടരുന്നുമുണ്ടായിരുന്നു. പൂർണമായും ആത്മീയതയിലേക്ക് എന്നെ അർപ്പിക്കാനുള്ള സമയമായി’’– ഇടൈംസിനോട് നൂപുർ പറഞ്ഞു.27 വര്‍ഷത്തെ കരിയറില്‍ 157 പ്രശസ്തമായ ടെലിവിഷന്‍ പരമ്പരകളിലാണ് നുപുര്‍ വേഷമിട്ടത്. ഇതില്‍ തന്നെ […]
