Local

അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍

കുന്ദമംഗലം; ദിവസവും ഏറെ അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് നമ്മുടെ റോഡുകള്‍. പല അപകടങ്ങളിലും വാഹനങ്ങള്‍ ഇടിച്ച് നിര്‍ത്താതെ പോകുന്നതും അപകടം പറ്റിയ ആളെ രക്ഷിക്കാതെ പോകുന്നതും പതിവാണ്. ഇതിന്റെ പ്രധാന കാരണം കൃത്യമായി നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാതെ ഓടുന്ന വാഹനങ്ങളാണ്. പലപ്പോഴും അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ കൃത്യമായ നിയമലംഘനം നടത്തിയാണ് ഇവ റോഡിലൂടെ പോകുന്നത്. നമ്പര്‍ ബോര്‍ഡില്‍ കൃത്രിമം കാണിച്ചും, മനസ്സിലാകാത്ത രീതിയില്‍ എഴുതിയും ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാതെയുമാണ് വാഹനങ്ങള്‍ ഓടുന്നത്. ഇതില്‍ കൂടുതലും അന്യസംസ്ഥാന വാഹനങ്ങളാണ് എന്നാണ് വിവരം. […]

error: Protected Content !!