ഗോമൂത്രത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ;മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുത്ത് മണിപ്പൂർ പൊലീസ്

ഗോമൂത്രത്തിനെതിരെ ഫേസ്ബുക്കിൽ കുറിപ്പിട്ട മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റിനുമെതിരെ ദേശീയ സുരക്ഷ നിയമപ്രകാരം(എൻ.എസ്.എ) കേസെടുത്ത് മണിപ്പൂർ പൊലീസ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇനിയെങ്കിലും ഗോമൂത്രത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തതിനാണ് കേസ്. മാധ്യമപ്രവർത്തകനായ കിശോർചന്ദ്ര വാങ്കേം, ആക്ടിവിസ്റ്റ് എറൻഡോ ലെയ്ചോംബം എന്നിവർക്കെതിരെയാണ് കേസ്. മരണപ്പെട്ട ബി.ജെ.പി നേതാവിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി പാർട്ടി നൽകിയ കേസിൽ കോടതി ഇരുവർക്കും ജാമ്യം നൽകിയതിന് പിന്നാലെയാണ് ദേശീയ സുരക്ഷ നിയമപ്രകാരം ( എൻ.എസ്.എ ) കേസെടുത്തത്. […]

error: Protected Content !!