എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കും – മന്ത്രി എ. സി. മൊയ്തീന്‍
പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍. നോര്‍ക്ക റൂട്ട്‌സ് മേഖലാ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെയും നോര്‍ക്ക റൂട്ട്സ് വഴി ഹോം അറ്റസ്റ്റേഷന്‍ സേവനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കമ്പനിയുടെ 26% നിക്ഷേപം സര്‍ക്കാറിന്റേതായിരിക്കും. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് കമ്പനിയുടെ പ്രധാനലക്ഷ്യം. എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ് നിര്‍മ്മാണം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ […]
