Kerala News

കൊച്ചി മെട്രോ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

  • 7th September 2020
  • 0 Comments

കൊച്ചി: ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനത്തോടെ ഇന്ന് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. തൈക്കൂടം മുതല്‍ പേട്ടവരെയുള്ള 1.33 കിലോമീറ്ററിലെ അവസാന പാദത്തിന്റെ കമീഷനിങ്ങും ഇവിടെനിന്നുള്ള ആദ്യ മെട്രോ യാത്രയുടെ ഉദ്ഘാടനവും പിണറായി വിജയന്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ചുമാസമായി നിലച്ചിരുന്ന മെട്രോ സര്‍വീസ് തിങ്കളാഴ്ച രാവിലെ ഏഴിനുതന്നെ പുനരാരംഭിച്ചു. ഉച്ചയ്ക്കുശേഷം ആലുവ മുതല്‍ പേട്ടവരെയുള്ള 25.48 കിലോമീറ്റര്‍ ദൂരവും മെട്രോ സര്‍വീസുണ്ടാകും. യാത്രാ നിരക്കിലും കുറവുവരുത്തിയിട്ടുണ്ട്. കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 […]

error: Protected Content !!