പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
പൗരത്വ നിയമത്തിനെ തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ കേന്ദ്ര പട്ടിക പ്രകാരം പ്രാബല്യത്തില്‍ വന്ന ഒരു കേന്ദ്ര നിയമം നടപ്പിലാക്കില്ല എന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല, മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കേരളവും പഞ്ചാബും ബംഗാളും പൗരത്വബില്ല് നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ വാര്‍ത്ത. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ള ആളുകളോട് വിവേചനം കാണിക്കുന്ന ഭരണഘടനാവിരുദ്ധ നിയമത്തിന് തന്റെ സംസ്ഥാനത്ത് സ്ഥാനമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി […]


