Kerala News

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം; വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം

നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രാളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ എന്നും പിഡബ്ല്യുഡി വിജിലന്‍സ് വിഭാഗം വ്യക്തമാക്കി. തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം പരിശോധിച്ചു. നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെത് ഉള്‍പ്പെടെ വിശദമൊഴി സംഘം രേഖപ്പെടുത്തും. പാലത്തിന് ഘടനാപരമായ പ്രശ്നങ്ങളോ നിര്‍മാണത്തില്‍ അപാകത ഉണ്ടോ എന്ന് […]

error: Protected Content !!