എൻ.പി.ആറുമായി സഹകരിക്കില്ലെന്ന സർക്കാർ തീരുമാനത്തിന് എം.പിമാരുടെ പിന്തുണ
സെൻസസ് നടപടികളുമായി സർക്കാർ സഹകരിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് എം.പിമാരുടെ യോഗം പിന്തുണയറിയിച്ചു. സെൻസസും എൻ.പി.ആറും തമ്മിൽ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാർലമെൻറിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എം.പിമാരുടെ യോഗം വിളിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിന് പ്രീ-ഇൻവെസ്റ്റ്‌മെൻറ് പ്രവർത്തനങ്ങൾ നടത്തുന്നതിന് തത്വത്തിൽ അംഗീകാരം കേന്ദ്ര റെയിൽ മന്ത്രാലയം നൽകിയിട്ടുണ്ട്. ഇക്കാര്യം […]
