ആലപ്പുഴ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ല റജിസ്ട്രാർ സന്ദീപ് ഗാന്ധി
വ്യാജ സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു റജിസ്ട്രാർ. സർവകലാശാലാ രേഖകളിൽ ഇങ്ങനെയൊരു പേരില്ലെന്നു റജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.വാർത്തകളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ആരംഭിക്കാൻ നിയമവിഭാഗത്തിനു നിർദേശം നൽകി. കേരള സർവകലാശാല ബന്ധപ്പെട്ടാൽ മറുപടി നൽകുമെന്നും റജിസ്ട്രാർ വ്യക്തമാക്കി. നേരത്തെ,നിഖിലിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞിരുന്നു. ‘‘നിഖിലിന്റെ എംകോം പ്രവേശനത്തിൽ ക്രമക്കേടില്ല. നിഖിൽ പരീക്ഷയെഴുതി പാസായതാണ്. സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയത്. 2018ൽ […]
