60 വയസ് കഴിഞ്ഞ 97,612 പ്രവാസികളുടെ വിസ പുതുക്കാനാവില്ല

കുവൈത്ത് : കുവൈത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള 97,612 പ്രവാസികളുടെ വിസ ഇനി പുതുക്കാനാവില്ല. പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ വിവരം. ഹയര്‍സെക്കണ്ടറിയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിദ്യാഭ്യാസ യോഗ്യതകള്‍ തീരെയില്ലാത്തവരുമാണ് ഇവരെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള ജനസംഖ്യാ അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് നടപ്പാക്കുന്ന പുതിയ നിയമങ്ങളുടെ ഭാഗമാണിത്. 2021 ജനുവരി ഒന്നു മുതല്‍ ഇവ പ്രാബല്യത്തില്‍വരും. […]

Kerala

ശബരിമലയിൽ ഇത്തവണ ഉത്സവമില്ല ഭക്തരെ പ്രവേശിപ്പിക്കില്ല

  • 11th June 2020
  • 0 Comments

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഉത്സവം ഉണ്ടാവില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മിഥുനമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലായെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം തുറക്കണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ശബരിമല തുറക്കാനും ഉത്സവം നടത്തനും തീരുമാനിച്ചത്. എന്നാൽ സംസ്ഥാനം അത് അംഗീകരിച്ചതോടെയാണ് പലരും വിമർശനവുമായി രംഗത്ത് എത്തിയത്. തന്ത്രിയടക്കമുള്ളവരോട് ചർച്ച ചെയ്ത ശേഷമാണ് നിലപാട് എടുത്തിരുന്നതെന്നു ഇക്കുറി ഉത്സവം നടത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും ഭക്തജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തി […]

Kerala News

മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ നിയമങ്ങൾ ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണ്

കുന്ദമംഗലം :സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കിയെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ച് നിയമ ലംഘനം നടത്തുന്ന ചിലരുണ്ട് നാട്ടിൽ. കഴുത്തിൽ തൂവാലയോ മാസ്‌കോ ഘടിപ്പിച്ച് പോലീസിനെ കാണുമ്പോൾ വലിച്ചു കയറ്റി മുഖം പൊത്തുന്നവരും ധരിക്കാതെ റോഡിലിറങ്ങുന്നവരും ഏറെയുണ്ട്. ഇവരിൽ പലരുടെയും ധാരണ പോലീസിന്റെ പിടിയിൽ നിന്നും പിഴ അടയ്ക്കാതിരിക്കാൻ വേണ്ടി ധരിക്കുന്നതിനാണ് മാസ്ക് എന്നാണ്. ഇത്തരത്തിലെ കാഴ്ചകൾ സംസ്ഥാനത്തെ പല ഭാഗങ്ങളായി കാണപ്പെടുന്നു കണ്ടു വരികയാണ്. സാധനം വാങ്ങാൻ നിരത്തിലറങ്ങുന്ന ചില അതിഥി തൊഴിലാളികളും സ്വദേശികളും […]

error: Protected Content !!