‘മിഠായി കവർ ഇടാൻ ഒരു വേസ്റ്റ് ബിൻ നോക്കിയിട്ട് കണ്ടില്ല’; കേരളത്തിലെ മാലിന്യ പ്രശ്‌നത്തെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയോട് രണ്ടാം ക്ലാസുകാരിയുടെ ചോദ്യം
യൂറോപ്പ് സന്ദർശനത്തിനിടയിൽ നോർവെയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഒരു ചോദ്യമുയർത്തി രണ്ടാം ക്ലാസ്സുകാരി. കേരളത്തിൽ വന്ന സമയത്ത് മിഠായി കവർ ഇടാൻ ഒരു വേസ്റ്റ് ബിൻ നോക്കിയിട്ട് കണ്ടിസല്ലെന്നും അടുത്ത വരവിന് അതിൽ മാറ്റമുണ്ടാകുമോ എന്നായിരുന്നു ചോദ്യം. നോർവെയിലെ മലയാളി അസോസിയേഷൻ ‘നന്മ’ നടത്തിയ സമ്മേളനത്തിൽ വച്ച് ഒരു രണ്ടാം ക്ലാസുകാരിയാണ് ഈ ചോദ്യമുന്നയിച്ചത്. രണ്ടാം ക്ലാസുകാരിയുടെ കൊച്ചുചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി കേരളത്തിലെ മാലിന്യ അവബോധം ചൂണ്ടിക്കാട്ടിയായിരുന്നു. കാലങ്ങൾക്ക് മുൻപ് […]
