നോർവേ സന്ദർശനം പൂർത്തിയാക്കി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും
മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള […]