International News

ഹോളിവുഡ് സിനിമകളും സീരിസുകളും വേണ്ട; വിദേശ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ഉത്തര കൊറിയ

  • 28th February 2023
  • 0 Comments

വിദേശ സിനിമകൾക്ക് വിലക്കേർപ്പെടുത്താനുള്ള നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോളിവുഡ് സിനിമകളും സീരിസുകളും കാണുന്ന കുട്ടികൾക്കെതിരേയും അവരെ അതിനനുവദിക്കുന്ന മാതാപിതാക്കള്‍ക്കെതിരേയും കടുത്ത നടപടിയെടുക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് ചിത്രങ്ങൾക്ക് പുറമെ ദക്ഷിണ കൊറിയൻ ചിത്രങ്ങൾ കാണുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരങ്ങള്‍. മിറർ റിപ്പോർട്ട് ചെയുന്നത് പ്രകാരം രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരികയും മാതാപിതാക്കൾ ആറ് മാസം ലേബര്‍ […]

International News

‘ദയവായി എന്നെയൊന്ന് ക്ഷണിക്കൂ, ഞാനങ്ങോട്ട് വരാം’; കിം ജോങ് ഉന്നിനോട് ഫ്രാന്‍സീസ് മാര്‍പ്പാപ്പ

  • 27th August 2022
  • 0 Comments

ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. വെള്ളിയാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. തന്നെ ക്ഷണിച്ചാല്‍ തീര്‍ച്ചയായും ഉത്തരകൊറിയ സന്ദര്‍ശിക്കുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ‘അവര്‍ എന്നെ ക്ഷണിക്കുകയാണെങ്കില്‍ ഇല്ല എന്നു ഞാന്‍ പറയില്ല. ലക്ഷ്യം സാഹോദര്യമാണ്. സമാധാനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചാല്‍ നിരസിക്കില്ല. ദയവായി എന്നെ ക്ഷണിക്കൂ’ ദക്ഷിണ കൊറിയയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ കെബിഎസിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 2018ല്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റായിരുന്ന മൂണ്‍ജെ ഇന്നുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം […]

International News

ഉത്തര കൊറിയയില്‍ കൊവിഡ് വ്യാപനം എട്ട് ലക്ഷം കടന്നു ; മരണം 42

ഉത്തരകൊറിയയില്‍ കൊറോണ വ്യാപനം അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ രാജ്യത്ത് കോവിഡ് 8,20,620 പേരിലേക്ക് പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ. അറിയിച്ചു. ഒരു കൊറോണ വാഹകന്‍ മാത്രമേയുള്ളു എന്ന് ആവര്‍ത്തിച്ചിരുന്ന നാട്ടില്‍ ആകെ 42 പേര്‍ മരണപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ മാത്രം 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, രാജ്യത്തെ പുതിയ കേസുകളും മരണവും കോവിഡ് പോസിറ്റീവ് ആയവരുടേതാണോ അല്ലയോ എന്ന കാര്യം കെ.സി.എന്‍.എ. വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് […]

International News

ഉത്തര കൊറിയയില്‍ ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചു, ബാധിച്ചത് ഒമിക്രോണ്‍ വകഭേദം

ഉത്തര കൊറിയയില്‍ ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചു. പ്യോങ്യാംഗില്‍ പനി ബാധിച്ചവരില്‍ നിന്ന് ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വേരിയന്റ് ബാധിച്ചുവെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ലീഡര്‍ കിം ജോങ് ഉന്‍ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നഗരങ്ങളും പ്രവിശ്യകളും പൂട്ടിയിടണമെന്നും വൈറസ് പടരുന്നത് തടയാന്‍ ജോലിസ്ഥലങ്ങളില്‍ ഉള്‍പ്പടെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കിം ജോംഗ് ഉന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉന്നത തല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി […]

error: Protected Content !!