National News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കി ശൈത്യ തരംഗം; ഡൽഹിയിൽ 30-ഓളം വിമാനങ്ങളും തീവണ്ടികളും വൈകി

  • 16th January 2024
  • 0 Comments

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി.ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐ‌ജി‌ഐ) വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട 30 ഓളം വിമാനങ്ങൾ വൈകുകയും 17 വിമാനങ്ങൾ മോശം കാലാവസ്ഥയെത്തുടർന്ന് റദ്ദാക്കുകയും ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.രാവിലെ 8.40 ന് പുറപ്പെടേണ്ട വിമാനം 10.40 ലേക്ക് പുനഃക്രമീകരിച്ചു. ഡൽഹി വിമാനത്താവളത്തിൽ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും നിലവിൽ സാധാരണമാണെന്നും […]

National News

മഴക്കെടുതിയിൽ ഉത്തരേന്ത്യ; ഹരിയാനയിൽ പ്രളയ മുന്നറിയിപ്പ്

  • 11th July 2023
  • 0 Comments

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.മഴക്കെടുതിയിൽ ഉത്തരേന്ത്യയിൽ ആകെ 37 മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലും ഹിമാചലിലും സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തി.ഹരിയാനയിലും ഡൽഹിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പ്രളയക്കെടുതിയിൽ ഹിമാചലിൽ മാത്രം 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീ‍ർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് മഴ വൻ നാശം വിതച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ മണാലിയിൽ കുടുങ്ങിയ മലയാളി ഹൗസ് […]

National News

വെന്തുരുകി ഉത്തരേന്ത്യ; വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിൽ കനത്ത ചൂട് കൂടുന്നു. ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നതിനാൽ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇവിടെ യെല്ലോ അലർട്ടുംപ്രഖ്യാപിച്ചിട്ടുണ്ട്. . ഡൽഹിയിൽ ഈ തവണ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി […]

National News

കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; മൂന്ന് സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട്

  • 29th April 2022
  • 0 Comments

കനത്ത ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. ഉഷ്ണ തരംഗം കൂടുന്ന ഡൽഹി, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ, 44 ഡിഗ്രി സെൽഷ്യസ് വരെയെത്തി ഡൽഹിയിലെ ഇന്നത്തെ താപനില. 12 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടാണിത്. 2010 ൽ 43.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രിൽ മാസത്തെ ഡൽഹിയിലെ ഇതുവരെയുളള റെക്കോർഡ് ചൂട്. അത് കൊണ്ട് തന്നെ ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്ന് നിർദേശമുണ്ട്.ഡൽഹിയിൽ ഈ ആഴ്ച മുഴുവൻ പൊടിക്കാറ്റും , ഉഷ്ണതരംഗവും അനുഭവപ്പെടും.ചൂട് […]

error: Protected Content !!