Kerala News

തൃക്കാകര ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് ജോ ജോസഫും ഉമ തോമസും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിച്ച് ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ. മന്ത്രി പി രാജീവ് , ജോസ് കെ മാണി , എം സ്വരാജ് എന്നിവരോടൊപ്പം പ്രകടനമായി കളക്ടറേറ്റിൽ എത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് ആണ് ആദ്യമായി വരണാധികാരിക്ക് പത്രിക സമർപ്പിച്ചത്. 12 മണിയോടെ സൈക്കിൾ റിക്ഷയിൽ എത്തി യു ഡി എഫ് സ്ഥാനാർഥി ഉമതോമസും പത്രിക സമർപ്പിച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്നത്തേതെന്നും ആദ്യ ഘട്ടം വിജയിച്ച് […]

Kerala News

രാജ്യസഭാ തെരഞ്ഞെടുപ്പ്; ജെബി മേത്തര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  • 21st March 2022
  • 0 Comments

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

Kerala News

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

  • 18th March 2021
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കുന്നത്. വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് വിവരം. മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി മത്സരിക്കാൻ സമരസമിതിയുമായി ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്- 19 വരെ പത്രിക നല്‍കാം

  • 12th November 2020
  • 0 Comments

തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലേക്ക് നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 20 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. ഡിസംബര്‍ 14 ആണ് കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ്. ഡിസംബര്‍ 23 ആണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി. തദ്ദേശ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെവേണം പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 12 മുതല്‍ 19 വരെ അവധി ഒഴികെയുളള ദിവസങ്ങളില്‍ രാവിലെ 11 നും ഉച്ചയ്ക്ക്‌ശേഷം മൂന്നിനും […]

error: Protected Content !!