‘സ്‍പൈഡര്‍മാൻ’ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്; സ്‍പൈഡര്‍മാൻ: നോ വേ ഹോമിന് ഇന്ത്യയിൽ മികച്ച പ്രതികരണം
പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് യുഎസ് അടക്കമുള്ളയിടങ്ങളേക്കാള്‍ ഒരു ദിവസം മുന്നേ’സ്‍പൈഡര്‍മാൻ: നോ വേ ഹോം’ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ പ്രദർശനത്തിനെത്തി’. 3100 സ്‌ക്രീനുകളിലായി ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്. . സിനിമക്ക് മികച്ച പ്രതികരണമാണ് തുടക്കത്തിലേ ലഭിക്കുന്നത്. ഇതുവരെയുണ്ടായ ‘സ്‍പൈഡര്‍മാൻ’ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്നാണ് പൊതു അഭിപ്രായം. ചിരിക്കാനും കയ്യടിക്കാനും വികാരഭരിതനാകാനും ത്രില്ലടിക്കാനുമൊക്കെയുള്ള രംഗങ്ങള്‍ ‘സ്‍പൈഡര്‍മാൻ: നോ വേ ഹോമിടലുണ്ടെന്നാണ് അഭിപ്രായങ്ങള്‍.പ്രതീക്ഷകളുമായി എത്തിയ ചിത്രം അതൊക്കെ നിറവേറ്റുന്നു. […]