സംസ്ഥാനത്ത് പൊതുനിരത്തുകളിൽ എഐ ക്യാമറകള്‍ സ്ഥാപിച്ചത് മുന്നൊരുക്കങ്ങളില്ലാതെ
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും കണ്‍ട്രോള്‍ റൂമുകൾ പൂര്‍ണ സജ്ജമാക്കാതെയുമാണ് സംസ്ഥാനത്ത് പൊതുനിരത്തുകളിൽ എഐ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് റിപ്പോർട്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ബോധവല്‍ക്കരണത്തിനെന്ന പേരില്‍ ‘പിഴ ചുമത്തല്‍’ നീട്ടിവച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എഐ ക്യാമറകളുടെ സംസ്ഥാന കണ്‍ട്രോള്‍ റൂം തലസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ഭവാനിലാണ് സജ്ജമാക്കിയിട്ടുള്ളത്. 726 ക്യാമറകളിലും പതിയുന്ന ദൃശ്യങ്ങള്‍ ആദ്യം എത്തുന്നത് ഇവിടെയാണ്. തുടര്‍ന്ന് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറും. അവിടുത്തെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് പിഴ നോട്ടിസ് അയയ്ക്കുക.കംപ്യൂട്ടറിന്റെ ഒറ്റ ക്ലിക്കിന്റെ അകലെയാണെങ്കിലും […]
