”വീട്ടിൽ കിടന്നുറങ്ങാമെന്ന് വിചാരിക്കേണ്ട “; മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി എ.എൻ രാധാകൃഷ്ണൻ
ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് തീരുമാനമെങ്കിൽ പിണറായി വിജയൻ അധികകാലം വീട്ടിൽ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടതില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും, തങ്ങൾ തിരിച്ചടിക്കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. പിണറായി വിജയന്റെ ഭരണകൂട ഭീകരതക്കെതിരെ കേരള പൊതുസമൂഹം ഉണരേണ്ടതാണ്. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ജനാധിപത്യ സംരക്ഷത്തിനാണ് ബി.ജെ.പി ഇപ്പോൾ സമരം […]
