അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്പിക്കുക : സാംസ്കാരികമന്ത്രി
ചരിത്രം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമതവര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അത്തരം ശ്രമങ്ങളെ സാംസ്കാരിക പ്രവർത്തകർ ഒത്തൊരുമിച്ചു തോല്പിക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്തിലെ അവിടനെല്ലൂരില്‍ കവി എന്‍.എന്‍ കക്കാട് സ്മാരകത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. എഴുപതുകളിലെ ജനാധിപത്യ വിരുദ്ധതക്കെതിരേ എന്‍.എന്‍.കക്കാട് കവിതകളെഴുതിയിട്ടുണ്ട്. ജീവിതത്തെയും കവിതയെയും പോസിറ്റീവായി സമീപിച്ച് കവിയായിരുന്നു അദ്ദേഹം എന്നും മന്ത്രി പറഞ്ഞു. കവിയുടെ ജന്മദേശമായ അവിടനല്ലൂരില്‍ നടന്ന ചടങ്ങില്‍ കവിയുടെ ഭാര്യ ശ്രീദേവി കക്കാടിനൊപ്പം […]
