ഇന്ധനനികുതി വർധന; നിയമസഭയിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ച് പ്രതിപക്ഷം
ഇന്ധന നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്ലക്കാർഡുകളുമായാണ് അംഗങ്ങൾ സഭയിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎൽഎമാർ സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് ഇന്ന് സഭയിൽ സമരപ്രഖ്യാപനം നടത്തും. വൻ പ്രതിഷേധം […]
