വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടി അവഹേളനം നേരിടേണ്ടിവന്നു; സോളാർ കേസിൽ നിയമസഭയിൽ പ്രത്യേക ചർച്ച തുടങ്ങി
സോളാർ പീഡനക്കേസിലെ സിബി ഐ റിപ്പോർട്ടിന്മേലുള്ള അടിയന്തര പ്രമേയ നോട്ടീസില്‍ സഭയിൽ പ്രത്യേക ചർച്ച തുടങ്ങി.ഉച്ചക്ക് ഒരു മണിക്കാണ് ചർച്ച തുടങ്ങിയത്. ഷാഫി പറമ്പിൽ നൽകിയ നോട്ടീസിലാണ് ചർച്ച ചെയ്യാമെന്ന നിലപാട് സര്‍ക്കാരെടുത്തത്. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണമെന്ന് പ്രമേയം അവതരിപ്പിച്ച് സംസാരിച്ച ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടി അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ പറഞ്ഞു. വി എസ് അച്യുതാനന്ദൻ ഹീനമായ […]