Kerala

സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ച് ഗവർണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

  • 23rd January 2023
  • 0 Comments

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. സംസ്ഥാനത്തിൻറെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്രവിമർശനവും ഗവർണർ വായിച്ചു. സാമ്പത്തിക വളർച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിൻറെ വളർച്ചയെ ഗവർണർ പുകഴ്ത്തി. അഭിമാനകരമായ സാമ്പത്തിക വളർച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും ഗവർണർ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തിൽ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാൻ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. […]

Kerala

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭ പാസാക്കും

  • 13th December 2022
  • 0 Comments

ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭ പാസാക്കും. സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസാക്കുന്നത്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ബദല്‍ സംവിധാനത്തോടുള്ള എതിര്‍പ്പ് മൂലം പ്രതിപക്ഷം ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കും. കഴിഞ്ഞ തവണ സഭ ബില്‍ സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ടതാണ്. സബ്‌ജെക്ട് കമ്മിറ്റിയുടെ ശുപാര്‍ശകളും ഭേദഗതികളും ഉണ്ടെങ്കില്‍ അതുകൂടി പരിഗണിച്ചുകൊണ്ടാകും ബില്‍ ഇന്ന് സഭയിലെത്തുക. ഗവര്‍ണറെ മാറ്റുന്നതിലൂടെ സര്‍ക്കാര്‍ മാര്‍ക്സിസ്റ്റ്വത്ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണമാണ് […]

Kerala

സ്‌കൂള്‍ സമയമാറ്റം ആശയം മാത്രമാണ്, മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്ന് വി ശിവന്‍കുട്ടി

  • 12th December 2022
  • 0 Comments

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റം എന്നത് ആശയം മാത്രമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ വിശദമായ ചര്‍ച്ചയക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ. ഖാദര്‍ കമ്മീഷന്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം ആശയം മാത്രമാണ്. ഇത് തീരുമാനമായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. മതനിഷേധം എന്നത് സര്‍ക്കാരിന്റെ നിലപാടല്ല. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശം സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ജനകീയ അഭിപ്രായം സ്വരൂപിക്കാനുള്ള ചര്‍ച്ചാക്കുറിപ്പുകള്‍ മാത്രമാണ് പുറത്തിറക്കിയത്. ജനാധിപത്യപരവും സുതാര്യവുമായ […]

Kerala

മെട്രോയുടെ നേട്ടങ്ങളെ കുറിച്ചുള്ള ചോദ്യവുമായി പി.പി ചിത്തരഞ്ജന്‍; കൊച്ചിയില്‍ പോയി നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി

  • 12th December 2022
  • 0 Comments

കൊച്ചി മെട്രോയുടെ നേട്ടങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയില്‍. മെട്രോയുടെ എന്തെല്ലാമാണെന്ന് ഭരണപക്ഷ എംഎല്‍എ പി. പി ചിത്തരഞ്ജനാണ് നിയമസഭയില്‍ ചോദ്യമുന്നയിച്ചത്. നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കൊച്ചിയില്‍ പോയി നോക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ ചിരിയോടെയാണ് സഭ പ്രതികരിച്ചത്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ച് സമര്‍പ്പിച്ച ഇന്‍ട്രോ പാര്‍ക്ക് പാത കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സ്ഥിതിക്ക് പദ്ധതി പൂര്‍ത്തീകരിക്കാനാകുമോ, പദ്ധതി വിഹിതം എത്രയാണ് എന്നും തൃപ്പൂണിത്തുറ മെട്രോ എന്നത്തേക്ക് പ്രവര്‍ത്തന ക്ഷമമാകും […]

Kerala

പൊലീസ് സേനയിലെ രാഷ്ട്രീയ വത്ക്കരണം, ക്രിമിനൽ കേസിൽ പൊലീസ് പ്രതിയാകുന്നത്; സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

  • 12th December 2022
  • 0 Comments

തിരുവനന്തപുരം : പൊലീസ് സേനയിലെ രാഷ്ട്രീയവത്കരണം, ക്രിമിനൽ കേസിൽ പൊലീസ് പ്രതിയാകുന്നത് അടക്കമുള്ള വിഷയങ്ങളിൽ സഭയിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പൊലീസിലെ രാഷ്ട്രീയവത്കരണമെന്നത് ആശ്ചര്യകരമായ ആരോപണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. കേസ് അന്വേഷണങ്ങളിൽ കാര്യക്ഷമതയോടെയാണ് പൊലീസ് ഇടപെടുന്നത്. പാറശാല ഷാരോൺ കൊലക്കേസും പത്തനംതിട്ട നരബലി കേസുമെല്ലാം സമീപകാലത്ത് പൊലീസ് നേട്ടങ്ങളുണ്ടാക്കിയതാണ്. സൈബർ, സാമ്പത്തിക കേസുകളിൽ അടക്കം പൊലീസ് കാര്യക്ഷമതയോടെ പ്രവർത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്ന […]

Kerala News

‘ശരിക്കും അത് പറയാന്‍പാടില്ലാത്തതാണ്, എന്താ ചെയ്യേണ്ടത്, സ്പീക്കര്‍ വരുമോ’;ചെയറിലെ സംഭാഷണം സഭാ ടിവിയിലൂടെ പുറത്ത്

  • 15th July 2022
  • 0 Comments

കെകെ രമക്കെതിരായ എം എം മണിയുടെ പരാമർശം പറയാൻ പാടില്ലാത്തതായിരുന്നുവെന്ന് സ്പീക്കറുടെ ചുമതല വഹിച്ച് ആ സമയത്ത് സഭയിലെ ചെയറിലുണ്ടായിരുന്ന സിപിഐ എംഎൽഎ ഇ കെ വിജയൻ.സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് സിപിഐ എംഎല്‍എ കൂടിയായ ഇകെ വിജയന്‍ ഇക്കാര്യം പറഞ്ഞത്. എംഎം മണി സഭയില്‍ വിവാദ പരാമര്‍ശം നടത്തുമ്പോള്‍ ഇകെ വിജയനാണ് സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്നത്.സഭാ ടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ ഉള്ളത്.മണിയുടെ പരാമര്‍ശത്തിനെതിരേ കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് സംഭവം.ശരിക്കും […]

Kerala News

എകെജി സെന്റര്‍ ആക്രമണം നിയമസഭയില്‍; അടിയന്തര പ്രമേയം,ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിഅറിയിച്ചു. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂറാണ് ചര്‍ച്ച. ഇരു പക്ഷത്തു നിന്നും മുന്‍കൂട്ടി നിശ്ചയിച്ച അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.ലക്ഷക്കണക്കിന് പേര്‍ക്ക് വേദന ഉണ്ടാക്കിയ സംഭവമാണ് എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഭീതിയോടെ മാത്രമേ എകെജി സെന്റര്‍ ആക്രമണം നോക്കിക്കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സംഭവം നടന്ന് നാലു ദിവസം […]

Kerala News

കടം ഇരട്ടിയിലേറെ വര്‍ധിച്ചു; സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സര്‍ക്കാര്‍

  • 28th June 2022
  • 0 Comments

2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട സാഹചര്യമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലിന് വേണ്ടി മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയാണ് കടം ഇത്രയേറെ ഉയരാന്‍ കാരണമായത്. സാമ്പത്തിക ബാധ്യതകള്‍ തുടര്‍ന്നുള്ള മുന്നോട്ടു പോക്കിന് തടസ്സമാകില്ലെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം. ആഭ്യന്തര ഉത്പാദനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നികുതി […]

Kerala News

സ്വര്‍ണക്കടത്തില്‍ നിയമസഭയില്‍ ചര്‍ച്ച;അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

  • 28th June 2022
  • 0 Comments

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ,വിഷയത്തിന്റെ വിവിധ വശങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതിനാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി. സഭ നിര്‍ത്തിവെച്ച് ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടക്കും. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും […]

Kerala News

സില്‍വര്‍ലൈന്‍ വിഷയം ചര്‍ച്ച ചെയ്യാം,പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

  • 14th March 2022
  • 0 Comments

സിൽവർലൈൻ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതേത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി. പി.സി.വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂർ വിഷയം ചർച്ച ചെയ്യും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് അടിയന്തരപ്രമേയം ചർച്ചചെയ്യുന്നത്.കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര […]

error: Protected Content !!