Kerala News

കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ, നിയമസഭ കയ്യാങ്കളി കേസ് 26ലേക്ക് മാറ്റി

  • 14th September 2022
  • 0 Comments

നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷം ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇ പി ജയരാജൻ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കുറ്റപത്രം വായിച്ചു കേള്‍ക്കട്ടെ എന്നായിരുന്നു കോടതിയില്‍ ഹാജരാകാനെത്തിയ വി ശിവന്‍കുട്ടി പ്രതികരിച്ചത്. ശരിയായ […]

Kerala News

നിയമസഭാ കയ്യാങ്കളിക്കേസിൽ ശിവൻകുട്ടി അടക്കം മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി;അവസാന അവസരം

  • 27th July 2022
  • 0 Comments

നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി അടക്കം മുഴുവൻ പ്രതികളും സെപ്റ്റംബർ 14 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി. മന്ത്രി വി. ശിവൻകുട്ടി, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ. എന്നിവർ അടക്കമുള്ള ആറുപേരാണ് കേസിലെ പ്രതികൾഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി മുന്നറിയിപ്പ് നൽകി..നിയമസഭാ കയ്യാങ്കളി കേസ് നിലവിൽ തിരുവനന്തപുരം സി.ജെ.എം. കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കേസിന്റെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കോടതി കേസിലെ ആറ് പ്രതികളോടും സെപ്റ്റംബർ 14-ന് ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

Kerala News

നിയമസഭ കയ്യാങ്കളി കേസ്;ഇ.പി.ജയരാജനും കെ.ടി.ജലീലും അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

  • 12th March 2021
  • 0 Comments

നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രിമാർ അടക്കമുള്ള പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ നേരത്തെ തിരുവനന്തപുരം […]

error: Protected Content !!