നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് എംഎൽഎ, വിശദീകരണം ആവശ്യപ്പെട്ട് ബിജെപി
നിയമസഭാ സമ്മേളനത്തിനിടെ മൊബൈലിൽ അശ്ലീല വീഡിയോ കണ്ട് ത്രിപുരയിലെ ബിജെപി എംഎൽഎ. ബാഗബാസ മണ്ഡലം എംഎൽഎ ജാദവ് ലാൽ നാഥ് ആണ് സംസ്ഥാനത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനിടെ അശ്ലീലവിഡിയോ കണ്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ജാദവ് ലാലിന് പിന്നിലിരുന്നയാൾ ആണ് വിഡിയോ പകർത്തിയത്. മൊബൈലിലെ വിഡിയോ ക്ലിപ്പുകൾ സ്ക്രോൾ ചെയ്യുന്നതിനിടെ അശ്ലീല വിഡിയോ കാണുകയും അത് പ്ലേ ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ജാദവിനോട് ബിജെപി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എംഎല്‍എ ഇതുവരെ […]