കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്;തമിഴ്നാട്ടിൽ അഞ്ച് മരണം
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ്. തമിഴ്നാട്ടിൽ അഞ്ച് മരണം. വ്യാപക കൃഷിനാശവും നിരവധി വീടുകളും തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതാണ് ആളപായം കുറച്ചത്. ചുഴലിക്കാറ്റിൻ്റെ തീവ്രത കുറഞ്ഞതോടെ വിമാന – ട്രെയിൻ സർവ്വീസുകൾ പുനരാരംഭിച്ചു.മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കടലൂർ – പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. പുലർച്ച രണ്ടരയോടെ തീരത്തെത്തിയ നിവാർ ആറ് മണിക്കൂർ അതിതീവ്ര ചുഴലിക്കാറ്റായി വീശിയടിച്ചു. പുതുച്ചേരിയിലും തമിഴ്നാടിൻ്റെ തീരമേഖലയിലുമാണ് നാശനഷ്ടങ്ങൾ ഏറെയും റിപ്പോർട്ട് ചെയ്തത്. […]