കോണ്‍ഗ്രസ് പാര്‍ട്ടിയിൽ അംഗമാകുന്നതിനേക്കാളും നല്ലത് കിണറ്റില്‍ ചാടി ചാവുന്നതാണെന്ന് പറഞ്ഞു; നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തൽ
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്കർ തന്നെ കോൺഗ്രസിലേക്ക് ക്ഷിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിൽ അംഗമാകുന്നതിനേക്കാളും നല്ലത് കിണറ്റില്‍ ചാടി ചാവുന്നതാണെന്ന് അന്ന്അദ്ദേഹത്തോട് പറഞ്ഞുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വെളിപ്പെടുത്തൽ. മഹാരാഷ്ട്രയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ. താനൊരു നല്ല പാര്‍ട്ടിക്കാരനും നേതാവുമാണെന്നും കോണ്‍ഗ്രസിലേക്ക് വന്നാല്‍ ശോഭനമായ ഭാവിയുണ്ടാകുമെന്നും ജിച്കര്‍ പറഞ്ഞുവെന്നാണു ഗഡ്കരി വ്യക്തമാക്കിയത്. ഉടന്‍ തന്നെ, അതിലും നല്ലത് കിണറ്റില്‍ ചാടി ജീവനൊടുക്കുന്നതാണെന്നും ബിജെപിയില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്നും അത് തുടരുമെന്നു വ്യക്തമാക്കിയെന്നും […]
