National News

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ല; രാഹുൽ ഗാന്ധി

  • 30th January 2024
  • 0 Comments

സാമൂഹ്യ നീതി ഉറപ്പാക്കാൻ ഇൻഡ്യ മുന്നണിക്ക് നീതിഷിന്റെ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. നിതീഷ് കുമാറിന്റെ മുന്നണി മാറ്റത്തിൽ മൗനം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ജാതി സർവേ നടപ്പാക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് ബിഹാറിൽ സർവേ നടത്തിയതെന്നും രാഹുൽ പറഞ്ഞു. ഇപ്പോഴത്തെ കാലുമാറൽ മറുഭാഗത്ത് നിന്നുള്ള സമ്മർദ്ദം കാരണമാണ്. രാജ്യത്തിന്റെ യഥാർഥ ചിത്രം പുറത്തുവിടണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് നിതീഷിന് എൻഡിഎയിലേക്ക് വഴി കാണിച്ച് കൊടുത്തതെന്നും രാഹുൽ പറഞ്ഞു. ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനത്തിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.

National News

ബിഹാറില്‍ മഹാസഖ്യസര്‍ക്കാര്‍;നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി,സത്യപ്രതിജ്ഞ ചെയ്തു

  • 10th August 2022
  • 0 Comments

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മറ്റ് മന്ത്രിമാർ ആരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല.പട്‌നയിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ് കുമാർ ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ ഫോണിൽ വിളിച്ചു. നിതീഷിന്റെ നീക്കത്തെ ലാലു അഭിനന്ദിച്ചു. ഇന്നലെ രാവിലെ […]

National News

ബിഹാറില്‍ ഇന്ന് ജെഡിയുവിന്റെ നിര്‍ണായക യോഗം;ബിജെപിയോട് ബൈ പറയുമോ നിതീഷ്?

  • 9th August 2022
  • 0 Comments

ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും.നിതീഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും നിര്‍ണായക യോഗം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. അതേസമയത്തുതന്നെ റാബ്‌റി ദേവിയുടെ വസതിയില്‍ ആര്‍ജെഡി എംഎല്‍എമാരുടേയും യോഗം ചേരും.ബി ജെ പിയുമായുള്ള പോര് കനക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെ നിതീഷ് ഇപ്പുറത്ത് എത്തിയേക്കുമെന്നതടക്കമുളള വിലയിരുത്തലുകളാണ് പലയിടത്തും ഉയർന്നിട്ടുള്ളത്. ഇരുപാര്‍ട്ടി യോഗങ്ങളിലും എംഎല്‍എമാര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ നേതൃത്വം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. […]

ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ

  • 15th November 2020
  • 0 Comments

ഇന്ന് ചേർന്ന എൻഡിഎ യോഗത്തിൽ ആണ് നിതീഷ് കുമാറിനെ ബീഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാകും. ബിഹാർ സർക്കാർ രൂപീകരണത്തിന്റെ ഭാഗമായാണ് എൻഡിഎ യോഗം ചേർന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ മേൽനോട്ടത്തിലായിരുന്നു യോഗം. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് എൻ.ഡി.എ നേതാക്കൾ ഇന്നുതന്നെ ഗവർണറെ കാണുമെന്നാണ് വിവരം. എൻ.ഡി.എയിൽ ജെ.ഡിയുവിന്റെ സീറ്റുവിഹിതം കുറഞ്ഞതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. പ്രധാനവകുപ്പുകൾ വേണമെന്ന ആവശ്യവുമായി ഇരുകൂട്ടരും രംഗത്തെത്തി. ജെ.ഡി.യുവിന് തെരഞ്ഞെടുപ്പിൽ 43 സീറ്റുകളാണ് ലഭിച്ചത്. […]

ബീഹാറില്‍ നല്‍കിയ വാഗ്ദാനത്തില്‍ കുഴങ്ങി മോദി, പത്തൊമ്പത് ലക്ഷം തൊഴില്‍ എവിടെ നിന്നുകൊടുക്കും! കാര്‍ട്ടൂണ്‍ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

  • 11th November 2020
  • 0 Comments

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചതിന് പിന്നാലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ഒരു ദേശീയ മാധ്യമത്തിലെ കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് ഭൂഷന്റെ വിമര്‍ശനം. ഹീറോ ആണോ സീറോ ആണോ എന്ന ക്യാപ്ഷനോടെയാണ് കാര്‍ട്ടുണ്‍ പങ്കുവെച്ചത്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ബി.ജെ.പി മുന്നോട്ടുവെച്ച 19 ലക്ഷം തൊഴില്‍ വാഗ്ദാനത്തെക്കുറിച്ചാണ് കാര്‍ട്ടുണ്‍. ഇനി ഇപ്പോള്‍ 19 ലക്ഷം തൊഴില്‍ എവിടുന്ന് എടുത്തുകൊടുക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെടുന്ന മോദിയും ഒന്ന് കുറച്ച് 189999 ആക്കിക്കൂടെ എന്ന് ചോദിക്കുന്ന […]

error: Protected Content !!