Kerala News

കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി സമരം; ക്യാമ്പസ് അടച്ചു; പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി

  • 2nd February 2024
  • 0 Comments

കോഴിക്കോട് എൻ ഐ ടി ക്യാമ്പസ് അടച്ചു. ഇന്നലെയുണ്ടായ വിദ്യാർത്ഥി സമരത്തിന് പിന്നാലെ ഇന്ന് മുതൽ നാലാം തീയതി വരെയാണ് അടച്ചത്. ഈ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാർഥികളോട് ഹോസ്റ്റൽ പരിസരം വിട്ടുപോകരുതെന്നും നിർദേശം നൽകി. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഏകാംഗ പ്രതിഷേധം നടത്തിയതിന് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ഇന്നലെ ക്യാമ്പസ്സിനകത്തും പുറത്തും പ്രതിഷേധം നടന്നിരുന്നു .സമരത്തെ തുടർന്ന് വിദ്യാർത്ഥിയുടെ സസ്പെൻഷൻ താൽക്കാലികമായി പിൻവലിക്കാൻ […]

Kerala News

കോഴിക്കോട് എൻ.ഐ.ടിയിലെ ദളിത് വിദ്യാർഥിയുടെ സസ്പെൻഷൻ; ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി

  • 2nd February 2024
  • 0 Comments

എൻ.ഐ.ടി കാമ്പസിൽ വർഗീയാന്തരീക്ഷം സൃഷ്ടിച്ച് പരിപാടി സംഘടിപ്പിച്ച ആർ.എസ്.എസിനെതിരിൽ പ്രതിഷേധിച്ച ദളിത് വിദ്യാർഥിക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ നൽകിയ നടപടിക്കെതിരിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എൻ.ഐ.ടി കാമ്പസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കാമ്പസ് ഗേറ്റിനു സമീപം പോലീസ് തടഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി തഷരീഫ് കെ.പി മാർച്ച് ഉദ്ഘാടനം ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നും എൻ.ഐ.ടി കാവിവൽക്കരണ ശ്രമങ്ങൾക്കെതിരിൽ വലിയ സമരങ്ങൾ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നഈം […]

Kerala News

അന്തർ-എൻ ഐ ടി ഗെയിംസിൽ തിളങ്ങി കോഴിക്കോട് എൻ ഐ ടി

  • 3rd November 2023
  • 0 Comments

കോഴിക്കോട്: അഖിലേന്ത്യാ അന്തർ-എൻ ഐ ടി ഹാൻഡ്‌ബോൾ, കബഡി, ബാസ്കറ്റ്ബാൾ ടൂർണമെന്റുകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. എൻഐടികെ സൂറത്ത്കലിൽ നടന്ന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് എൻഐടിയിലെ വിദ്യാർഥികൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഒക്ടോബർ 27 നും 29 നും ഇടയിലാണ് മത്സരങ്ങൾ നടന്നത് നടന്നത്. കോച്ച് ശ്രീ. ടിബിൻ അഗസ്റ്റിൻ, ക്യാപ്റ്റൻ ജോർജ്ജ് സ്റ്റീഫൻ ലാം എന്നിവരുടെ പിന്തുണയോടെ ടീം വ്യക്തിഗത മികവ് നേടുന്നതിലും വിജയിച്ചു. ചിപ്പകുർത്തി പവൻ കല്യാൺ […]

Kerala News

നവീന കണ്ടുപിടുത്തങ്ങളിൽ ദേശീയ നേട്ടവുമായി എൻ. ഐ. ടി. കാലിക്കറ്റ്

  • 27th June 2023
  • 0 Comments

കൂട്ടായ പ്രവർത്തനങ്ങൾകൊണ്ടും  നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമുള്ള മികച്ച പിന്തുണ കൊണ്ടും ദേശീയ ഇന്നോവേഷൻ റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോഴിക്കോട്. നാഷണൽ ഇൻസ്റ്റിറ്റ്യുഷണൽ    റാങ്കിങ് ഫ്രെയിംവർക് (എൻ. ഐ.ആർ. എഫ്.) നടത്തിയ ദേശീയ തെരഞ്ഞെടുപ്പിലാണ് എൻ.ഐ.ടി. കോഴിക്കോട് എട്ടാം സ്ഥാനം എന്ന അഭിമാനകരമായ നേട്ടം  കൈവരിച്ചത്.   രാജ്യത്തെ 31 എൻഐടികളിൽ ഇന്നൊവേഷൻ റാങ്കിംഗി ൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ ഏക എൻഐടിയാണ് എൻ.ഐ.ടി. കാലിക്കറ്റ്. കൂട്ടായ പ്രവർത്തനത്തിൻ്റെ […]

Kerala News

പരസ്യമായ സ്നേഹചേഷ്ടകൾ ക്യാംപസിൽ പാടില്ലെന്ന് കോഴിക്കോട് എൻ ഐ ടി യുടെ സര്‍ക്കുലര്‍

  • 9th February 2023
  • 0 Comments

പരസ്യമായ സ്നേഹചേഷ്ടകൾ ക്യാംപസിൽ പാടില്ലെന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഡീനിന്റെ സർക്കുലർ.ക്യാമ്പസിന് പുറത്ത് നിന്നും മറ്റും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലർ. ക്യാംപസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ അത്തരം സ്വകാര്യ പ്രവൃത്തികൾ പാടില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങൾക്കു വിരുദ്ധമാണെന്നും കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറക്കിയ സർക്കുലറിൽ സ്റ്റുഡന്റ്സ് ഡീൻ ഡോ. ജി.കെ.രജനീകാന്ത് പറയുന്നു.ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

News

കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ അന്താരാഷ്ട്ര ശില്പശാല

കുന്ദമംഗലം; കേരള സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുന്നമംഗലം ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് കോമേഴ്‌സ് വിഭാഗങ്ങള്‍ സംയുക്തമായി മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളിലായി കോഴിക്കോട് എന്‍ഐടി യിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സയന്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. സാമൂഹ്യ ശാസ്ത്ര രംഗത്തെ ഗവേഷണ മാര്‍ഗങ്ങളെ കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. 2014 ല്‍ ആരംഭിച്ച കുന്നമംഗലം ഗവണ്‍മെന്റ് കോളേജ് ഇത് ആദ്യമായാണ് ഒരു ഒരു […]

error: Protected Content !!