kerala Kerala

കോഴിക്കോട് എന്‍ഐടിയുടെ 64ാം സ്ഥാപക ദിനം ആചരിച്ചു

  • 2nd September 2024
  • 0 Comments

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് 64-ാമത് സ്ഥാപക ദിനം ആചരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങളെ അഭിനന്ദിച്ചു. ബാംഗ്ലൂര്‍ ഇസ്‌കോണ്‍ സീനിയര്‍ വൈസ് പ്രസിഡണ്ടും ഗ്ലോബല്‍ ഹരെകൃഷ്ണ മൂവ്‌മെന്റിന്റെ വൈസ് ചെയര്‍മാനുമായ ചഞ്ചലപതി ദാസ മുഖ്യാതിഥി ആയിരുന്നു. ഡോ. എം. വി. കേശവറാവു ഫൗണ്ടേഷന്‍ മെമ്മോറിയല്‍ ലക്ച്ചര്‍ അവതരിപ്പിച്ചു. സാങ്കേതിക വിദ്യയുടെ അമിത ഉപയോഗവും വിവരങ്ങളുടെ അതിപ്രസരവുംമൂലം യുവാക്കള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം അദ്ദേഹം എടുത്തുകാണിച്ചു. […]

Local

കോഴിക്കോട് എന്‍ ഐ ടി യില്‍ ഇലക്ട്രിക്ക് വെഹിക്കിളിന്റെ ഭാവിയെപ്പറ്റി റിസര്‍ച്ച് കോണ്‍ക്ലേവ് 2024 സംഘടിപ്പിച്ചു

  • 29th July 2024
  • 0 Comments

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എന്‍ഐടിസി), ഐഇഇഇ എന്നിവ സംയുക്തമായി പവര്‍ ആന്‍ഡ് എനര്‍ജി സൊസൈറ്റി (പി.ഇ.എസ്) യംഗ് പ്രൊഫഷണല്‍ (വൈപി) റിസര്‍ച്ച് കോണ്‍ക്ലേവ് 2024 സംഘടിപ്പിച്ചു. ‘എംപവര്‍ ഇവി ഫ്യൂച്ചര്‍’ എന്ന കോണ്‍ക്ലേവ് വൈദ്യുത വാഹനങ്ങളുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. സുസ്ഥിരമായ ഭാവി കൈവരിക്കുന്നതില്‍ ഇവി സാങ്കേതികവിദ്യയുടെ പുരോഗതി നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് ഐഇഇഇ കേരള വിഭാഗം ചെയര്‍ പ്രൊഫ. മുഹമ്മദ് കാസിം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഐഇഇഇ പിഇഎസ് കേരള […]

Kerala kerala

കോഴിക്കോട് എന്‍ഐടിയിലെ തൊഴിലാളി സമരം വിജയം

  • 28th June 2024
  • 0 Comments

കോഴിക്കോട് എന്‍ ഐ ടി യിലെ കരാര്‍ തൊഴിലാളി സമരം വിജയിച്ചു. ജീവനക്കാരെ പിരിച്ച് വിടില്ലെന്നും 60 വയസുവരെ ജോലിയില്‍ തുടരാമെന്നും അധികൃതര്‍ അറിയിച്ചു. സംയുക്ത സമരസമിതി എന്‍ ഐ ടി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍പ്പായത്. നിലവില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത പുനര്‍നിര്‍ണയിക്കുക തുടങ്ങിയ പരിഷ്‌കരണങ്ങള്‍ എന്‍ഐടി അധികൃതര്‍ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും എന്‍ഐടി അംഗീകരിച്ചു.

kerala Kerala Local

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തു; കോഴിക്കോട് എന്‍ ഐ ടി യില്‍ 97th അവന്യൂ യാഥാര്‍ഥ്യമായി

കോഴിക്കോട്: കോഴിക്കോട് എന്‍ ഐ ടി യുടെ വികസനത്തിന് എന്നും കൈകോര്‍ക്കുന്നവരാണ് പൂര്‍വ വിദ്യാര്‍ഥികള്‍. 1997 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും അവരോടൊപ്പം 1971 ബാച്ചിലെ ധര്‍മേന്ദ്രകുമാര്‍ അഗര്‍വാളും ചേര്‍ന്ന് എന്‍ ഐ ടി സിക്ക് നല്‍കിയിരിക്കുന്നത് വിദ്യാര്‍ഥികളിലെ കൂട്ടായ്മ വര്‍ധിപ്പിക്കാനുതകുന്ന 97 ത് അവന്യു ആണ്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍ ഐ ടി സി വിഭാവനം ചെയ്ത ആശയം 1997 ബാച്ച് ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു. ക്യാമ്പസില്‍ സ്വാഭാവിക ഭൂപ്രകൃതി നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്.അവന്യൂവിന് മൂന്ന് […]

kerala Kerala

ഹാക്ക്ഫെസ്റ്റില്‍ തിളങ്ങി കോഴിക്കോട് എന്‍ ഐ ടി

കോഴിക്കോട്: ദേശീയതലത്തിലെ നടന്ന ഹാക്ക് ഫെസ്റ്റ് ’24 ല്‍ മികച്ച പ്രകടനവുമായി കോഴിക്കോട് എന്‍ ഐ ടി യിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍. മുഹമ്മദ് സാദ് റഫീഖ്, ചന്ദ്രകാന്ത് വി. ബെല്ലാരി, മായങ്ക് ഗുപ്ത എന്നിവരടങ്ങുന്ന ടീം ലോഗേഴ്സ് ആണ് 745 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം റണ്ണേഴ്സ് അപ്പ് നേടി വിജയികളായത്. ഐഐടി-ഐഎസ്എം ധന്‍ബാദില്‍ നടന്ന എഐ ഹാക്കത്തനിലാണ് 36 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ ടീം വിജയം നേടിയത്. കൃത്രിമ ബുദ്ധി […]

Kerala kerala Trending

കോഴിക്കോട്: എന്‍.ഐ.ടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട:് ചാത്തമംഗലം എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് (20) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ലോകേശ്വര്‍നാഥ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ […]

Local

മുക്കം എന്‍ഐടിയിലെ അധ്യാപകന് കുത്തേറ്റു; അക്രമിച്ചത് പൂര്‍വ വിദ്യാര്‍ഥിയാണെന്ന് സംശയം

  • 1st March 2024
  • 0 Comments

കോഴിക്കോട്: മുക്കം എൻ.ഐ.ടി കാമ്പസിനുള്ളിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്. കാമ്പസിന് പുറത്തുനിന്നെത്തിയ സേലം സ്വദേശി വിനോദ് കുമാർ ആണ് അധ്യാപകനെ ആക്രമിച്ചത്. അക്രമിച്ചത് പൂര്‍വ വിദ്യാര്‍ഥിയാണെന്നാണ് സംശയം. മാര്‍ക്കുമായി ബന്ധപ്പട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണമായത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പൂര്‍വ വിദ്യാര്‍ഥി ക്യാമ്പസിലെത്തിയത്. അതിനുശേഷം ഇയാള്‍ അധ്യാപകനെ കാണുകയും മാര്‍ക്കുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായതായും അധ്യാപകര്‍ പറയുന്നു. അതിന് പിന്നാലെ അധ്യാപകനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ അധ്യാപകനെ […]

Local

മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ല; അധ്യാപികയെ തള്ളി എന്‍ ഐ ടി

  • 10th February 2024
  • 0 Comments

കോഴിക്കോട്: നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റില്‍ പ്രതികരിച്ച് കോഴിക്കോട് എന്‍.ഐ.ടി. മഹാത്മാ ഗാന്ധിക്കെതിരായ നിലപാടുകളെ പിന്തുണക്കില്ലെന്ന് എന്‍.ഐ.ടി വ്യക്തമാക്കി. ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എന്‍.ഐ.ടി അധികൃതര്‍ അറിയിച്ചത്.

Local

കോഴിക്കോട് എന്‍ഐടിയിലെ സംഘര്‍ഷം: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് എടുത്തു

  • 3rd February 2024
  • 0 Comments

കോഴിക്കോട്: എന്‍ഐടിയിലെ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. തടഞ്ഞ് വെച്ച് ഭീഷിണിപ്പെടുത്തല്‍, മാരകമായി പരുക്കേല്‍പ്പിക്കാന്‍ ശ്രമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Trending

എൻ ഐ ടി സി യുടെ 19-ാമത് ബിരുദദാന ചടങ്ങ് സെപ്റ്റംബർ 2-ന്

  • 26th August 2023
  • 0 Comments

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (എൻഐടിസി) 19-ാമത് ബിരുദദാന ചടങ്ങ് 2023 സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. 1159 ബി.ടെക്., 47 ബി.ആർക്ക്., 438 എം.ടെക്., 15 എം. പ്ലാൻ., 53 എം.സി.എ., 41 എം.ബി.എ., 61 എം.എസ്.സി. എന്നിങ്ങനെ മൊത്തം 1900 ബിരുദധാരികൾക്ക് ബിരുദം ലഭിക്കും. കൂടാതെ 86 പിഎച്ച്.ഡി ബിരുദങ്ങളും ചടങ്ങിൽവച്ച് സമ്മാനിക്കും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ) ചെയർമാൻ പ്രൊഫ ടി ജി […]

error: Protected Content !!