National News

രാജ്യം അഭിവൃദ്ധിയുടെ പാതയിൽ; കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു

  • 1st February 2024
  • 0 Comments

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു . പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ ഉന്നമനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും സബ്കാ സാത്, സബ്കാ വികാസ്” മന്ത്രവുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തില്‍ രാജ്യത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായും 2047 ഓടെ വികസിത ഭാരതമാണ് മുന്നിലെന്നും നിർമല സീതാരാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി ദാരിദ്ര്യ നിർമ്മാർജനം […]

National News

ഇന്ത്യയിൽ മുസ്ലീങ്ങൾ സാധാരണ ജീവിതം നയിക്കുന്നു; നിർമല സീതാരാമൻ

  • 11th April 2023
  • 0 Comments

ഇന്ത്യ മുസ്ലീങ്ങൾക്ക് ജീവിക്കാൻ പ്രയാസമുള്ള രാജ്യമാണെങ്കിൽ പിന്നെയെങ്ങനെയാണ് രാജ്യത്ത് മുസ്ലിം ജന സംഖ്യ കൂടുന്നതെന്ന് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ. സ്വാതന്ത്രം ലഭിച്ച ശേഷം ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ കൂടുക മാത്രമാണ് ചെയ്തതെന്ന് അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലെ പീറ്റേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംവാദത്തിൽ പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേയുള്ള നടപടിയും മുസ്ലീംങ്ങള്‍ക്കെതിരേയുള്ള അതിക്രമവും സംബന്ധിച്ച പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ മൂലധന നിക്ഷപത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ അവരുടെ […]

Kerala National News

‘2018 മുതല്‍ കേരളം കണക്കുകൾ നൽകിയിട്ടില്ല;ജിഎസ്ടി കുടിശ്ശിക ആരോപണത്തിൽ നിർമല സീതാരാമൻ

  • 13th February 2023
  • 0 Comments

കേന്ദ്രസര്‍ക്കാര്‍ സമയത്തിന് ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കുന്നില്ലെന്ന സംസ്ഥാനത്തിന്റെ പരാതിയില്‍ മറുപടിയുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാറില്ലെന്ന് ധനമന്ത്രി പറഞ്ഞു.ജിഎസ്ടി നഷ്ടപരിഹാരമായി 5000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ വാസ്തവം എന്താണെന്ന് എൻ കെ പ്രേമചന്ദ്രന്‍ എം പി ലോക്‌സഭയില്‍ ചോദിച്ചിപ്പോഴായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.കണക്കുകൾ ഹാജരാക്കിയാൽ നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകും. കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്. അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും […]

National

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 26th December 2022
  • 0 Comments

കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കൂടി മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയുന്നത്. പ്രൈവറ്റ് വാർഡിലാണ് പ്രവേശിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ല. ഇപ്പോള്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്ത് അസുഖത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നത് സംബന്ധിച്ച് ഔദ്യോഗിക

National

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടിക; വീണ്ടും ഇടംപിടിച്ച് നിർമലാ സീതാരാമൻ

  • 8th December 2022
  • 0 Comments

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. എച്ച്‌സിഎൽടെക് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര , സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് , സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ […]

Kerala News

വായ്പാപരിധി വെട്ടിക്കുറച്ച് കേന്ദ്രം; നടപടിക്കെതിരെ കേന്ദ്രത്തിന് കത്തയച്ച് ധനമന്ത്രി

  • 26th July 2022
  • 0 Comments

വായ്പാ പരിധി കുറച്ചതില്‍ പ്രതിഷേധിച്ച് കേന്ദ്രത്തിന് കേരളം കത്തയച്ചു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വഴി കേരളം കടമെടുത്ത 14,000 കോടി രൂപ, കേരളത്തിന് ആകെ കടമെടുക്കാന്‍ കഴിയുന്ന തുകയില്‍ കിഴിവു ചെയ്യുമെന്ന അറിയിപ്പ് ഈ മാസം കേരളത്തിനു ലഭിച്ചിരുന്നു. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണു കേരളം. നടപടി പിന്‍വലിക്കണമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് മാറ്റാന്‍ മറ്റുസംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങുമെന്ന് ബാലഗോപാല്‍ പറഞ്ഞു. ഈ 2 സ്ഥാപനങ്ങള്‍ വഴിയുള്ള കടമെടുപ്പ് […]

National News

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍; തകര്‍ക്കാന്‍ അല്ല, മറിച്ച് ശക്തിപ്പെടുത്താനെന്ന് നിര്‍മ്മല സീതാരാമന്‍

  • 11th June 2022
  • 0 Comments

പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിന്റെ നയം വ്യക്തമാക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ അവയെ തകര്‍ക്കാന്‍ അല്ലെന്നും മറിച്ച് ശക്തിപ്പെടുത്താനാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രൊഫഷണല്‍ മാനേജ്‌മെന്റ് നയിക്കുന്ന കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി ഇവയെ മാറ്റിയെടുക്കാനാണ് ഓഹരി വിറ്റഴിക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അവര്‍ പറഞ്ഞു. 1994 നും 2004 നും ഇടയില്‍ ഇത്തരത്തില്‍ ഓഹരി വിറ്റഴിച്ച് പൊതുമേഖലാസ്ഥാപനങ്ങളുടെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ആവശ്യമാണെന്നും മാത്രമല്ല […]

National News

ഇന്ധന നികുതി; മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

  • 15th December 2021
  • 0 Comments

ഇന്ധനവിലയുടെ നികുതിയില്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയിൽ വ്യക്തമാക്കിഇതില്‍ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് 2020-21 സാമ്പത്തിക വര്‍ഷമാണ്. 2018 ഒക്ടോബറില്‍ 19.48 രൂപയുണ്ടായിരുന്ന പെട്രോളിന്റെ നികുതി 2021 നവംബര്‍ നാല് ആയപ്പോള്‍ 27.90 ആയി വര്‍ധിച്ചു. ഡീസലിന്റേത് ഇത് 15.33 ല്‍ നിന്ന് 21.80 ആയും വര്‍ധിച്ചു. 2021 ഫെബ്രുവരി മുതല്‍ ക്രമാനുഗതമായി വര്‍ധിച്ച ഇന്ധന നികുതി നവംബര്‍ നാലിനാണ് […]

National News

സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാവില്ലെന്ന് നിര്‍മല സീതാരാമന്‍,ലൈസന്‍സോ ആര്‍ബിഐ അംഗീകാരമോ ഇല്ല

  • 13th December 2021
  • 0 Comments

ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് ധനമന്ത്രി നിമല സീതാരാമൻ . റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം.ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങളെന്ന് നിർമല സീതാരാമൻ പറഞ്ഞു.ബാങ്കിങ് നിയമ പ്രകാരം ലൈസൻസ് ഉള്ള സ്ഥാപങ്ങളെ മാത്രമെ ബാങ്കായി പരിഗണിക്കു. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് നിലവില്‍ അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി […]

National News

രാജ്യത്ത് ബിറ്റ് കോയിൻ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ല; നിർമല സീതാരാമൻ

  • 29th November 2021
  • 0 Comments

രാജ്യത്ത് ബിറ്റ് കോയിൻ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് പ്രതികരണം. ഈ ബില്‍ വഴി റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്ക് സാധുത നല്‍കാനും സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. 2018ലാണ് […]

error: Protected Content !!