വര്‍ഷങ്ങളുടെ നിയമ പോരാട്ടം, നിര്‍ഭയക്ക് ഒടുവില്‍ നീതി; കേസിന്റെ നാള്‍വഴികളിലൂടെ
വര്‍ഷങ്ങളുടെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയക്ക് നീതി ലഭിച്ചു, നിര്‍ഭയ കേസിലെ നാല് പ്രതികളെയും പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റി. രഎഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പ്രതികളെ തൂക്കിലേറ്റിയത്. കേസിന്റെ നാള്‍വഴികളിലൂടെ. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയിലെ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാവുന്നത്. ഡിസംബര്‍ 17ന് രാജ്യതലസ്ഥാത്ത് വ്യാപക പ്രതിഷേധം. പൊലീസ് ബസ് ഡ്രൈവര്‍ രാം സിംഗ്, സഹോദരന്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെ തിരിച്ചറഞിഞു. ഡിസംബര്‍ 18ന് പ്രതികള്‍ അറസ്റ്റില്‍. […]

