നിപുൺ ചെറിയാൻ കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ഹർജി തിങ്കളാഴിച്ച പരിഗണിക്കും
ഹൈക്കോടതി ജഡ്ജിയെയും കോടതിയെയും അപകീർത്തിപ്പെടുത്തുന്ന പ്രസംഗം നടത്തിയതിന് ലഭിച്ച ശിക്ഷയ്ക്കെതിരെ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അതിന്റെ ഭവിഷ്യത്തും ആലോചിക്കണമായിരുന്നുവെന്ന് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ‘സ്വന്തം സൈന്യ’വുമായി എത്തി വാദിക്കാൻ ശ്രമിച്ച നിപുൺ ചെറിയാന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ കേസിൽ നാല് മാസം തടവും, 2000 രൂപ പിഴയും […]
