പുതിയ നിപ്പ കേസുകളില്ല
കോഴിക്കോട്∙ സംസ്ഥാനത്ത് പുതിയ നിപ്പ കേസുക്കൾ റിപ്പോർട്ട് ചെയ്തിട്ടിലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധിച്ചതിൽ 94 സാംപിിളുകൾ കൂടി നെഗറ്റീവാണെന്നും മന്ത്രി കൂട്ടി ചേർത്തു . മെഡിക്കൽ കോളജിൽ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഐഎംസിഎച്ചിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്. പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ചേർന്ന ആരോഗ്യവിദഗ്ധരുടെ യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. ‘‘പ്രത്യേക മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടു പ്രകാരം ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില നിലവിൽ […]