Kerala

നിപ : 61 സാമ്പിളുകളും നെഗറ്റീവ്

  • 20th September 2023
  • 0 Comments

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച വൈകി പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒൻപതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായത് കൊണ്ട് ഇന്ന് (ബുധൻ) രാവിലെ 994 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

Kerala

നിപ: സമ്പർക്ക പട്ടികയിൽ ഉള്ളത് 1,286 പേർ

  • 19th September 2023
  • 0 Comments

നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 1,286 പേർ. ചൊവ്വാഴ്ച 16 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ചൊവ്വാഴ്ച ലഭിച്ച 49 പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 127 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 115 ഉം ചികിത്സയിലുള്ള ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ 168 പേരുമാണ് ഉള്ളത്. മരണപ്പെട്ട ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 450 പേരാണുള്ളത്. കോൾ സെന്ററിൽ ചൊവ്വാഴ്ച […]

Kerala

നിപ: 49 സാമ്പിളുകൾ കൂടി നെഗറ്റീവ്-മന്ത്രി വീണാ ജോർജ്

  • 19th September 2023
  • 0 Comments

നിപ പരിശോധനക്കയച്ച 49 സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഗവ. ഗസ്റ്റ് ഹൗസിൽ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണ്. അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യ പ്രവർത്തകരെ ചെറിയ ലക്ഷണങ്ങളുമായി മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിൾ എടുത്ത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ളവരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവ് ആണ്. നിപ സ്ഥിരീകരിച്ച […]

Kerala

കണ്ടെയിൻമെന്റ് സോണിലെ പോലീസിന്റെ പ്രവർത്തനം മാതൃകാപരം

  • 18th September 2023
  • 0 Comments

ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 61 പേരുടെ ഇന്ന് ല​ഭിച്ച നിപ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള ഒമ്പത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കണ്ടെയിന്മെന്റ് സോണിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ചേർന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച 19 കോർ കമ്മറ്റികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സംഘം […]

Kerala News

നിപ; രോഗബാധ സംശയിച്ച് പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ്

  • 17th September 2023
  • 0 Comments

നിപ രോഗബാധ സംശയിച്ച് പരിശോധനക്കയച്ച 41 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണ്, ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്.സമ്പർക്ക പട്ടിക ആവശ്യത്തിന് രോഗികളുടെ ഉൾപ്പെടെ ഫോൺ വിവരങ്ങൾ ശേഖരിക്കും.ഇതിനായി പോലീസിന്റെ സഹായവും തേടുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി . സംസ്ഥാനത്തെ നിപ സാഹചര്യം നിയന്ത്രണ […]

Kerala

മെഡിക്കൽ വിദ്യാർത്ഥിനി നിപ നെ​ഗറ്റീവ്

  • 17th September 2023
  • 0 Comments

തിരുവനന്തപുരത്ത് നിപ സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയുടെയും പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇതുവരെ സംസ്ഥാനത്ത് 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലായിരുന്നു. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കൽ കോളജിൽ ഐസോലേഷനി‌ൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാള്‍ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. […]

Kerala

ഐ സി എം ആർ‍ മൊബൈൽ ലാബ് ഇനി കോഴിക്കോട്ട് സജ്ജം

  • 14th September 2023
  • 0 Comments

കോഴിക്കോട്: നിപ രോ​ഗ ബാ​ധ സംശയിക്കുന്നവരുടെ സാംപിൾ പ്രാഥമികപരിശോധനയ്ക്കായി ഐ.സി.എം.ആർ മൊബൈൽ ടെസ്റ്റിങ് ലാബ് കോഴിക്കോട് സജീകരിച്ചു. മെഡിക്കൽ കോളേജ് പരിസരത്തായിരിക്കും ലാബ് പ്രവർത്തിക്കുക.ഇനി നിപ പരിശോധനകൾ കോഴിക്കോട് തന്നെ നടത്താനാകും. രണ്ട് ആഴ്ച ലാബിന്റെ സേവനം ജില്ലയിൽ ലഭ്യമാകും. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ സാമ്പിളുകളായിരിക്കും ഇവിടെ പരിശോധിക്കുക. മറ്റ് സാമ്പിളുകൾ മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിൽ തന്നെ പരിശോധിക്കും.സംഘം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പരിഹാര നടപടികൾ നിർദേശിക്കുകയും ചെയ്യും. എല്ലാ ദിവസവും […]

Kerala

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി ലിനിയുടെ ഭർത്താവ്

  • 3rd September 2019
  • 0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം കൈമാറി നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്. ലിനിയുടെ മരണശേഷമാണ് സജീഷിന് സർക്കാർ ജോലി ലഭിച്ചത്. സജീഷ് ഇപ്പോൾ കൂത്താളി പി.എച്ച്.സി യിൽ ക്ലർക്കായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ മാസത്തെ ശമ്പളമാണ് സജീഷ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാൻ തയ്യാറായത്. cനിപ രോഗിയെ ചികിത്സിക്കുന്നതിനിടെ മരിച്ച നഴ്സ് ലിനിക്ക് മരണാനന്തര ബഹുമതിയായി മാതൃഭൂമിയുടെ പ്രഥമ ആരോഗ്യ പുരസ്കാരം സമർപ്പിക്കുന്ന ചടങ്ങിൽവെച്ച് തുക എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. ലിനിയുടെ […]

News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ ഐ.എം.സി.എച്ചില്‍ പ്രവേശിപ്പിച്ചത്. ഫലം നെഗറ്റീവ് ആയതിനെതുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന വകുപ്പുമേധാവികളുടെ അവലോകനത്തിനുശേഷം രോഗിയെ ആദ്യം സ്റ്റപ്പ് ഡൗണ്‍ ഐ.സി.യു.വിലേക്കും തുടര്‍ന്ന് വെള്ളിയാഴ്ച വാര്‍ഡിലേക്കും മാറ്റിയതായി ഐ.എം.സി.എച്ച്. സൂപ്രണ്ട് അറിയിച്ചു. നിപ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് പുണെയിലെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന് ലാബ് […]

error: Protected Content !!