Kerala kerala

നിപ; 13 പേരുടെ സാമ്പിള്‍ നെഗറ്റീവ്; 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍

  • 17th September 2024
  • 0 Comments

ന്യൂഡല്‍ഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലുള്ള 13 പേരുടെ സാമ്പിള്‍ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 175 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. മരിച്ച യുവാവ് ബെംഗളൂരുവിലാണ് പഠിച്ചത്. കര്‍ണാടക സര്‍ക്കാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

kerala Kerala

നിപ; മലപ്പുറത്തെ കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

  • 16th September 2024
  • 0 Comments

മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തില്‍ മലപ്പുറത്തെ കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല, വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ മാത്രമെ പ്രവര്‍ത്തിക്കാവൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ബാധകമല്ല, സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7-ാം വാര്‍ഡുമാണ് കണ്ടയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചത്. […]

Kerala News

മലപ്പുറം നിപ ആശങ്കയിൽ; മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക തയാറാക്കി

  • 15th September 2024
  • 0 Comments

നിപ ആശങ്ക തുടരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കി ആരോഗ്യ വകുപ്പ്. നേരിട്ട് സമ്പർക്കത്തിലായ 26 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്.തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. നിപ സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ വിദ്യാർത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പ്രഥാമിക […]

Kerala News

വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

  • 25th October 2023
  • 0 Comments

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്.ഐ.സി.എം.ആർ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐ.സി.എം.ആർ അറിയിച്ചത്.ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണെന്നും മറ്റു ജില്ലകളിലും നിപ്പയുടെ സാന്നിധ്യത്തെക്കുറിച്ചു നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും […]

Kerala News

നിപ ബാധിച്ച ഒൻപത് വയസ്സുകാരൻ തിരികെ ജീവിതത്തിലേക്ക്; ഇത്രയും ദിവസം വെന്റിലേറ്ററിൽ കിടന്നയാൾ തിരിച്ച് വരുന്നത് നിപാ ചരിത്രത്തിൽ ആദ്യം

  • 29th September 2023
  • 0 Comments

നിപ ബാധിച്ച് വെന്റലേറ്ററിലായ ഒൻപത് വയസ്സുകാരൻ പൂർണആരോ​ഗ്യവാനായി തിരികെ ജീവിതത്തിലേക്ക്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന നിപ രോഗി രക്ഷപെടുന്നതെന്നും നിപാ ചരിത്രത്തിലെ ആദ്യ അനുഭവമാണിതെന്നും കുട്ടിയെ ചികിത്സിച്ച കോഴിക്കോട് മിംസ് ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് വിഭാ​ഗം തലവൻ ഡോക്ടർ സതീഷ് കുമാർ പറഞ്ഞു.കുട്ടിക്ക് വെന്റിലേറ്ററിൽ മികച്ച പരിചരണം നൽകാൻ കഴിഞ്ഞതാണ് നേട്ടമായത്.റിബാവൈറിൻ, റംഡിസീവർ എന്നീ മരുന്നുകൾ ഉപയോ​ഗിച്ചായിരുന്നു ചികിത്സ. കുട്ടിയെ രക്ഷിക്കാനായത് വലിയ […]

Kerala News

നിപ; നിയന്ത്രണങ്ങൾ സംബന്ധിച്ച പുതിയ ഉത്തരവ്

  • 25th September 2023
  • 0 Comments

നിപ ബാധയെ തുടർന്ന് കണ്ടൈൻമെൻറ് സോണുകളായി തിരിച്ച വടകര താലൂക്കിലെ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ വിദഗ്ത സമിതിയുടെ നിർദേശങ്ങൾ അനുസരിച്ച് ജില്ലയിൽ നിപ ജാഗ്രത പൂർണമായും പിൻവലിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത ഒരു പൊതു പരിപാടികളും നടത്താൻ പാടില്ല. അത് കൂടാതെ, സാനിറ്റൈസറും, മാസ്കും നിർബന്ധമായും ഉപയോഗിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

Kerala News

നിപ; ഇന്ന് പോസിറ്റീവ് കേസുകളില്ല

  • 25th September 2023
  • 0 Comments

നിപ ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഐസൊലേഷൻ കാലാവധിക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മാത്രം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) […]

Kerala

നിപ: 5 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

  • 24th September 2023
  • 0 Comments

പരിശോധനയ്ക്കയച്ച 5 സാമ്പിളുകളുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്.നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

Kerala News

നിപ; 7 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

  • 22nd September 2023
  • 0 Comments

ഇന്നലെ പരിശോധനയ്ക്കയച്ച 7 സാമ്പിളുകളിൽ പരിശോധനാ ഫലം ലഭിച്ചതിൽ 7 എണ്ണവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 981 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു..

Kerala News

നിപ; പരിശോധനക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

  • 21st September 2023
  • 0 Comments

കോഴിക്കോട് പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

error: Protected Content !!