ഇന്ധന വില;സംസ്ഥാനസര്‍ക്കാരുകളോട് ചോദിക്കൂവെന്ന് കേന്ദ്ര ധനമന്ത്രി
ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ സംസ്ഥാനസര്‍ക്കാരുകളോട് ചോദിക്കൂവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർഥിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാരുമായും, ധനമന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു വാര്‍ത്താസമ്മേളനം. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.ജിഎസ്ടി കൗൺസിൽ നിരക്ക് […]
