kerala Kerala

പ്രചാരണം കടുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍; മുഖ്യമന്ത്രി നിലമ്പൂരിലേക്ക്

നിലമ്പൂര്‍: വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണം കടുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിലമ്പൂരിലേയ്ക്ക് എത്തുന്നുണ്ട്. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. ജൂണ്‍ 13, 14, 15 തീയതികളിലാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ചാര്‍ജ് നല്‍കിയിരിക്കുന്ന നേതാക്കള്‍ ഇതിനോടകം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ചതുഷ്‌കോണ മത്സരം നടക്കുന്ന നിലമ്പൂരില്‍ […]

Kerala kerala Local

ഇടത് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരം: നിലമ്പൂരില്‍ ചരിത്ര വിജയം നേടും; അബ്ബാസലി തങ്ങള്‍

നിലമ്പൂര്‍: ഇടത് ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. ആര്യാടന്‍ ഷൗക്കത്ത് ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രചരണം ഉദ്ഘാടനം ചെയ്യുന്ന താന്‍ അവസാനം വരെ ഒപ്പമുണ്ടാകുമെന്നും തങ്ങള്‍ വ്യക്തമാക്കി. ജനങ്ങളുടെ പ്രയാസം മനസിലാക്കാന്‍ യു.ഡി.എഫിന് മാത്രമേ കഴിയൂ. അതിനാല്‍ സി.പി.എമ്മുകാരും ഇത്തവണ ഷൗക്കത്തിന് വോട്ടുചെയ്യുമെന്നും പറഞ്ഞു. […]

error: Protected Content !!