Kerala News

നിലമ്പൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

  • 25th October 2022
  • 0 Comments

നിലമ്പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് അസൈനാർ.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പീഡനം തുടര്‍ന്നത്. അടുത്തിടെ കുട്ടി പഠനത്തില്‍ പിന്നാക്കംപോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു

Kerala News

നിലമ്പൂരിലെ പാരമ്പര്യവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍

  • 26th July 2022
  • 0 Comments

നിലമ്പൂരില്‍ പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് മേപ്പാടി സ്വദേശി ഫസ്നയെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലിയുടെ രഹസ്യം മനസ്സിലാക്കുന്നതിനായി, ഷാബാ ഷരീഫിനെ ഷൈബിന്‍ അഷ്‌റഫും സംഘവും 2019 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളമാണു ചങ്ങലയില്‍ കെട്ടിയിട്ടു പീഡിപ്പിച്ചത്. അടുത്ത ഒക്ടോബറില്‍ ക്രൂരമര്‍ദനത്തിനിടെ പാരമ്പര്യവൈദ്യന്‍ കൊല്ലപ്പെട്ടു. തുടര്‍ന്നു […]

Kerala News

നാട്ടു വൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസ്; പിടിയിലായ പ്രതികൾ കുറ്റം സമ്മതിച്ചു; പിടിയിലാകാനുള്ളത് അഞ്ച്‌ പേർ

മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാൻ നാട്ടു വൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് പ്രതികളും കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് മേധാവി എസ് . സുജിത് ദാസ്.നിലമ്പൂർ മുക്കട്ട സ്വദേശ്ശി ഷൈബിൻ അഷ്‌റഫ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇതിൽ ഇനി ഷാബാ ഷെരീഫിനെ തട്ടി കൊണ്ട് വരാൻ സഹായിച്ച അഞ്ചുപേരാണ് പിടിയിലാകാനുള്ളത്. മൈസുരൂവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഒറ്റമൂലി രഹസ്യം അറിയാൻ 2019 ഓഗസ്റ്റിലാണ് ഷൈബിന്റെ നേതൃത്വത്തില്‍ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. എന്നാല്‍, ഒരുവര്‍ഷത്തിലധികം […]

Kerala News

റീഹാറ്റ് നിലമ്പൂര്‍ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചു

  • 9th January 2021
  • 0 Comments

സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന വീടുകള്‍ക്കുള്ള അധിക ധനസഹായം പ്രഖ്യാപിച്ചു റീഹാറ്റ് നിലമ്പൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 13 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചു. പോത്ത് കല്ല് ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബഹു. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം നിര്‍വ്വഹിചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു. സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിക്കുന്ന 25 വീടുകള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നല്‍കുന്ന അധിക ധനസഹായ പ്രഖ്യാപനം […]

‘മകള്‍ ആത്മഹത്യ ചെയ്യില്ല’; കൊന്നത് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ സംഘം’; ഗുരുതര ആരോണവുമായി രഹ്നയുടെ പിതാവ്

  • 9th November 2020
  • 0 Comments

നിലമ്പൂരില്‍ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജന്‍കുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നില്‍ രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് ആണെന്നും രാജന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ബിനേഷിന്റെ ക്വട്ടേഷന്‍ സംഘമാണ് മകളെ കൊന്നത്. ബിനേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. രഹ്ന ഇതിനെ എതിര്‍ത്തിരുന്നു. മകളേയും കൊച്ചുമക്കളേയും ഒഴിവാക്കാന്‍ ബിനേഷ് കൊലപ്പെടുത്തുകയായിരുന്നു. നടന്നത് ആസൂത്രിത കൊലപാതകമാണെന്നും രാജന്‍കുട്ടി വ്യക്തമാക്കി. ഇന്നലെയാണ് രഹ്നയേയും മക്കളായ ആദിത്യന്‍, […]

Local

കുട്ടികള്‍ക്ക് ഫുട്‌ബോളും ,ജേഴ്‌സിയുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും

നിലമ്പൂര്‍: ഫുട്‌ബോള്‍ പന്തിന് വേണ്ടി കുട്ടികള്‍ യോഗം ചേര്‍ന്ന സുശാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് വിഡിയോ കണ്ട് ,കുട്ടികള്‍ക്ക് സഹായഹസ്തവുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും നിലമ്പൂരിലെത്തി. ഏറെ കൗതുകമുണര്‍ത്തുന്ന രൂപത്തില്‍ യോഗം സംഘടിപ്പിച്ച കുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫുട്‌ബോളും സമ്മാനങ്ങളും കുട്ടികള്‍ക്ക് കൈമാറി മുന്നോട്ടുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും, വാഗ്ദാനം ചെയ്തു. ഷമീര്‍ പറപ്പാറ, അഡ്വ: ഷമീര്‍ കുന്ദമംഗലം, ഇ.സി ഷമീര്‍, ഷമീര്‍ വൈറ്റ് ലൈന്‍, ഷമീര്‍ മുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Protected Content !!