പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പി.വി. അന്‍വര്‍ തിരിച്ചെത്തിയത്.കരിപ്പൂർ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്.ബാന്‍ഡ് മേളവും ചെണ്ട മേളവും അടക്കം പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. നിലമ്പൂരില്‍ ഒരിക്കല്‍ കൂടി ഇടതുമുന്നണി വിജയിക്കുമെന്നും വിവാദങ്ങള്‍ക്ക് ജനം മറുപടി പറയുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം പ്രചാരണ ആയുധമാക്കാനൊരുങ്ങുകയായിരുന്നു പാര്‍ട്ടികള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം മലപ്പുറം ജില്ലയിലെ രാഷ്ട്രീയ വേദികളില്‍ സ്ഥിരം […]