നിലമ്പൂരിൽ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ തീരുമാനം
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ തടസങ്ങള്‍ നീക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി, ജലനിധി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ച റോഡുകള്‍ ഉടനടി നന്നാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമഗ്ര കുടിവെള്ള പദ്ധതിക്കായി കരുളായിയില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനും തീരുമാനമായി. പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചന നടത്തി മാത്രം പൈപ്പ് ലൈനിനായി റോഡുകള്‍ കീറാനും പൈപ്പ് […]

