പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്‌റൂം കഴുകിച്ചു; നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കെതിരെ പരാതി
നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്‌റൂം കഴുകിച്ചെന്ന് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ആശുപത്രി ജീവനക്കാര്‍ ഇവരോട് ക്രൂരത കാണിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്‌റൂം വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി. ഈ മാസം ഇരുപതിനാണ് ആസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്‌റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ യുവതിയെ കൊണ്ട് ബാത്ത്‌റൂം പൂര്‍ണമായി വൃത്തിയാക്കിച്ചത്. ആസാം […]
