Kerala News

മസ്ജിദിനുള്ളില്‍ നിക്കാഹിന് പങ്കെടുക്കാന്‍ വധുവിന് അവസരം നല്‍കിയത് തെറ്റായിപോയി; മലക്കം മറിഞ്ഞ് മഹല്ല് കമ്മിറ്റി

  • 5th August 2022
  • 0 Comments

മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തില്‍ പങ്കെടുക്കാന്‍ വധുവിന് അവസരം നല്‍കി പാലേരി പാറക്കടവ് ജുമാ മസ്ജിദ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മഹല്ല് കമ്മിറ്റി. നിക്കാഹിന് വധുവിന് പ്രവേശനം അനുവദിച്ച രീതിയെ അംഗീകരിക്കുന്നില്ലെന്ന് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസ്താവന പുറപ്പെടുവിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ച്ചയാണെന്നുമാണ് കുറിപ്പില്‍ പറയുന്നത്. നികാഹിന് തൊട്ടുമുമ്പാണ് കുടുംബം ഇത്തരത്തില്‍ സമ്മതം തേടിയതെന്നും കുറിപ്പിലുണ്ട്. മഹല്ല് കമ്മിറ്റിയില്‍ നിന്നോ […]

Kerala News

മസ്ജിദില്‍ പിതാവിനൊപ്പം നിക്കാഹിനെത്തി വധുവും

  • 31st July 2022
  • 0 Comments

കോഴിക്കോട് നിക്കാഹിന് പിതാവിനൊപ്പം മസ്ജിദിലെത്തി വധുവും കുറ്റ്യാടിയിലാണ് സംഭവം. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിലാണ് കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീല പങ്കെടുത്തത്. വിശ്വാസപ്രകാരം മസ്ജിദില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല.( ഒരുവിഭാഗം സ്ത്രീകൾ പോകാറില്ല) വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് ബഹ്ജയുടെ വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകി. മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കിയെന്ന പ്രചാരണം; മലബാറില്‍ ‘നിക്കാഹ്’ മഹാമഹം

  • 5th November 2020
  • 0 Comments

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് മലബാറില്‍ ‘നിക്കാഹ്’ മഹാമഹം. വിവാഹപ്രായം ഉയര്‍ത്തരുതെന്ന നിലപാടിലാണ് മുസ്ലിം മതസംഘനകളെങ്കിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍കൂടി പ്രചരിച്ചതോടെയാണ് മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും 21വയസ്സിന് താഴേയുള്ള പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നത്. ഇത്തരത്തില്‍ ധൃതിയില്‍ നടത്തുന്ന നിക്കാഹുകള്‍ സ്വപ്നങ്ങളെ തച്ചുടക്കാതിരിക്കട്ടെ എന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന അധ്യക്ഷയായ വയനാട്ടുകാരി മുഫീദ തസ്‌നി തന്റെ […]

error: Protected Content !!