Kerala News

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ഉപാധികളോടെ ജാമ്യം

  • 14th July 2023
  • 0 Comments

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസിന് ഉപാധികളോടെ ജാമ്യം. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 23നാണ് എസ്എഫ്‌ഐയുടെ മുന്‍ ഏരിയ സെക്രട്ടറിയായ നിഖില്‍ തോമസ് കേസില്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി നിഖില്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത് .വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ കേസ്. […]

error: Protected Content !!