യുഡിഎഫ് പ്രചരണത്തിന് നിഖിൽ പൈലി;പ്രതികരണവുമായി ജെയ്ക് സി തോമസ്
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് വേണ്ടി ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി പ്രചരണത്തിനെത്തിയ സംഭവത്തിൽ പ്രതികരണവുമായി ജെയ്ക് സി തോമസ്. കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിയ്ക്കുന്നതെന്നും ഇതിലൂടെ എന്ത് സന്ദേശമാണ് യുഡിഎഫ് നൽകുന്നതെന്ന് വ്യക്തമാക്കണമെന്നും ജെയ്ക് പറഞ്ഞു. ചാണ്ടി ഉമ്മനും നേതാക്കൾക്കും ഒപ്പമുള്ള നിഖിൽ പൈലിയുടെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് വിമർശനം . കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യുഡിഎഫിനെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനം ഇതു തിരിച്ചറിയും ജെയ്ക് വ്യക്തമാക്കി. നിഖിൽ പൈലി […]